HEALTH

ലക്ഷണം കാണിക്കുന്നതിനും 3 വര്‍ഷം മുമ്പ് കാന്‍സര്‍ തിരിച്ചറിയാം, അതും ബ്ലഡ് ടെസ്റ്റിലൂടെ, പുതിയ പഠനം

പലപ്പോഴും കാൻസർ ആളുകൾ തിരിച്ചറിയപ്പെടുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തിൽ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും. രോഗം എത്ര വേഗത്തിൽ കണ്ടെത്തപ്പെടുന്നോ, അത്രയും വേഗത്തിൽ ചികിത്സ തുടങ്ങാൻ കഴിയും ഇത് രോഗമുക്തി എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

രോഗനിർണയം വൈകുന്നതിനനസുരിച്ച് രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്ന രോഗമാണ് കാൻസർ. കഴിഞ്ഞ പതിറ്റാണ്ടുകളിലായി കാൻസർ ചികിത്സ രംഗത്ത് നിരവധി ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. കാൻസർ ഒരു തവണ വന്ന ആളുകൾക്ക് വീണ്ടും വരുന്ന പ്രവണതയും രോഗികളിൽ കൂടുതലായി കണ്ടുവരുന്നു.
ശാസ്ത്രത്തിന്റെ വളർച്ച കാൻസർ രോഗ നിർണയത്തിലും, ചികിത്സയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങളിലൂടെ, ഫലപ്രദമായി രോഗമുക്തി നേടാവുന്ന നിരവധി കാൻസർ ചികിത്സ രീതികൾ ഇന്ന് നിലവിലുണ്ട്. ഇപ്പോഴിതാ കാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിന് മൂന്ന് വർഷം മുമ്പ് തന്നെ കാൻസറിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button