തീരദേശ വാസികൾക്ക് ആഹ്‌ളാദം പകർന്ന് പൊന്നാനി ടൗൺ ജി.എം.എൽ.പി സ്കൂളിന് ഹൈടെക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു
June 4, 2023
പാർശ്വവൽക്കരിക്കപ്പെട്ട മൽസ്യതൊഴിലാളി ജനതയുടെ പുതുതലമുറക്കായി ആധുനിക സൗകര്യങ്ങളോടെ പൊന്നാനി ടൗൺ ജി. എം. എൽ. പി. സ്കൂൾ കെട്ടിടം ബഹു. കേരള കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി . ശ്രീ.വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 1924 മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട പൊന്നാനിയിലെ ഏറ്റവും പഴക്കംവന്ന വിദ്യാലയങ്ങളിലൊന്നാണ് ടൗൺ ജി.എം.എൽ. പി. സ്ക്കൂൾ. പതിറ്റാണ്ടുകളായി ശോചനീയവസ്ഥയിൽ ആയിരുന്ന പഴയ കെട്ടിടം പൂർണ്ണമായി പൊളിച്ചു മാറ്റി. പൊന്നാനി നഗരസഭയുടെ Pmjvk പദ്ധതിയിൽ ഉൾപ്പെടുത്തി 1.32 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിൽ ഉള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി. ബിന്ദു സിദ്ധാർത്ഥൻ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല ഒ ഒ ഷംസു, ഷീന സുദേശൻ അജീന ജബ്ബാർ, കൗൺസിലർ ഗിരീഷ്കുമാർ, AEO ഷോജ, ഡോ. ഹരിയാനന്ദകുമാർ, ഹെഡ്മിസ്ട്രസ് മിനി ടി. വർഗ്ഗീസ്, PTA പ്രസിഡണ്ട് ഷമീം എന്നിവർ ആശംസകളറപ്പിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ്ബഷീർ സ്വാഗതവും നഗരസഭ സെക്രട്ടറി എസ്. സജിറൂൻ നന്ദിയും പറഞ്ഞു.