തിരൂർ
തിരൂർ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സി.പി.റംല സി.പി.എമ്മിൽ നിന്നും രാജിവെച്ചു
തൃപങ്ങോട്: സി.പി.എം. നേതാവും തിരൂർ ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന സി.പി.റംല സി.പി.എമ്മിൽ നിന്നും രാജിവെച്ചു.
തൃപ്പങ്ങോട് ലോക്കൽ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടി മെമ്പർഷിപ്പിൽ നിന്നും സ്വമേധയാ രാജിവെക്കുന്നു എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.
എന്നാൽ പാർട്ടി ഈ അടുത്ത് സമയത്തായി എടുത്ത തീരുമാനങ്ങളിൽ പ്രതിഷേധിച്ചതാണ് രാജി എന്നാണ് അറിയുന്നത്.
രാജി വിവരം അറിയിക്കുന്ന കത്ത് സഹിതം ഫേസ്ബുക്കിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.