EDAPPAL

എസ് പി സി സൂപ്പർ സീനിയർ സ്റ്റുഡന്റ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എസ് പി സി സീനിയർ സ്റ്റുഡൻസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ചങ്ങരംകുളം സബ് ഇൻസ്പെക്ടർ സജീവ് പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ചു. പിടിഎ പ്രസിഡണ്ട് അഡ്വ.കബീർ കാര്യാട്ട് അധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പാസിംഗ് ഔട്ടിൽ പങ്കെടുത്ത കുട്ടികൾക്ക് മൊമെന്റോ വിതരണം ചെയ്തു. പ്രധാനാധ്യാപിക സരോജിനി ടീച്ചർ, സലാം പോത്തന്നൂർ, രഘു മാസ്റ്റർ, സിഎംസി ചെയർമാൻ സുന്ദരൻ എന്നിവർ ആശംസകൾ അറിയിച്ചു. പിസിസി ഇൻ ചാർജ് സതീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button