CHANGARAMKULAM

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ വീടിനടുത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ വീടിനടുത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടത്തില്‍ താമസിച്ചിരുന്ന പള്ളത്ത് അബ്ദുള്ളക്കുട്ടിയുടെ മകന്‍ ജലീല്‍ എന്ന ഷൗക്കത്തലി(38)യെയാണ് വീടിന് സമീപത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച സമീപത്തെ വീട്ടിലെ കിണറ്റില്‍ മോട്ടോര്‍ കയറ്റുന്നതിന് പോയ ജലീലിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലില്‍ രാത്രി 11.30 ഓടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.മാതാവ് ഹാജറ.ഭാര്യ സബീന.മക്കള്‍ സഹദ്,സാദിയ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button