KERALA

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയിലായി. പൂജപുര സ്വദേശി എബ്രഹാം (18)ആണ് ആര്‍പിഎഫിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എബ്രഹാം വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായത്. ഇയാള്‍ മയക്കുമരുന്നിന് അടിമയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ മോഷണശ്രമമല്ലെന്നും പൊലീസ് കരുതുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. വാഹനത്തില്‍ നിന്ന് ഇയാള്‍ ഒന്നും കൊണ്ടുപോയിട്ടില്ല. എന്നാല്‍ ചില വാഹനങ്ങളില്‍ നിന്ന് പാസ്പോര്‍ട്ടുകളും ഡ്രൈവിംഗ് ലൈസന്‍സുകളും ശേഖരിച്ച് ഇയാള്‍ നശിപ്പിച്ച് കളഞ്ഞതായി സമീപത്തു നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. റെയില്‍വേ സ്റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളാണ് തകര്‍ത്തത്. പത്തൊന്‍പത് വാഹനങ്ങളുടെ ചില്ലുകള്‍ ഇത്തരത്തില്‍ തകര്‍ത്തതായി കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button