MALAPPURAM

അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് സജ്ജം; അഞ്ചിന് നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ജില്ലയിലെ തൊഴിൽ നൈപുണ്യ പരിശീലനത്തിനായുള്ള രണ്ടാമത്തെ കമ്മ്യൂണിറ്റി സ്റ്റീൽ പാർക്ക് ആയ തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി. മെയ് അഞ്ചിന് രാവിലെ 11ന് മന്ത്രി ആര്‍ ബിന്ദു അസാപ് സ്കിൽ പാർക്ക് നാടിന് സമർപ്പിക്കും.
തവനൂർ മദിരശ്ശേരിയിൽ ദേശീയപാതയ്ക്ക് അരികിലായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.2020 ജനുവരിയിലാണ് സ്കിൽ പാർക്ക് നിർമ്മാണം തുടങ്ങിയത്. കോവിഡും മറ്റു കാരണങ്ങളും കൊണ്ട് നിർമ്മാണം വൈകുകയായിരുന്നു. യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ മികച്ച തൊഴിൽ പരിശീലനവും തൊഴിലും ലഭിക്കും. വെള്ളാഞ്ചേരി ഗവൺമെന്റ് യുപി സ്കൂളിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഒന്നര ഏക്കറിൽ 18 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. അസാപ്പിന്റെ സേവനങ്ങൾ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പാർക്ക് ആരംഭിച്ചത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ദേശീയ അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ പരിശീലനം ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button