EDAPPAL
ഉദ്യോഗസ്ഥ അലംഭാവം : മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട അനുകൂല്യങ്ങൾ ലഭിക്കുന്നില്ല
എടപ്പൾ: മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളികൾക്കും / അനുബദ്ധ തൊഴിലാളികൾക്കും സർക്കാറിന്റെ പ്രത്യേക ധനസഹായമായ 3000 രൂപ ഉൾനാടൻ മത്സ്യത്തൊഴിലാളിക്ക് ലഭ്യമായിട്ടില്ല
കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപയും ഭക്ഷ്യകിറ്റും ഇതിന് മുൻപ് പ്രഖ്യാപിച്ചിരുന്നു ഈ ധനസഹായവും ഭക്ഷ്യ കിറ്റും കുറേ പേർക്ക് ലഭിച്ചെങ്കിലും ലഭിക്കാത്ത നിരവധി ഉൾനാടൻ മത്സ്യതൊഴിലാളികൾ ഉണ്ട് ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഫിഷറീസ് ഓഫീസ് പൊന്നാനിയിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇതുവരെയായി ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികളുടെ കൂട്ടായമയായ കേരള ഫിഷർമാൻ ചാരിറ്റബിൾ ട്രസ്റ്റ് (KFCT) ഭാരവാഹികളായ ചെയർമാൻ യുസുഫ് എടപ്പൾ സെക്രട്ടറി
ഹിളർ വി പി വൈസ് ചെയർമാൻ മുഹമ്മദ് എൻ വി ജോയിന്റ് സെക്രട്ടറി അബൂബക്കർ വളാഞ്ചേരി എന്നിവർ പറഞ്ഞു.