KERALA
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധം തുടരുന്നു; മാധ്യമപ്രവർത്തകരുടെ കലക്ട്രേറ്റ് ധർണ ഇന്ന്


മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം തുടരുന്നു.മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ ആലപ്പുഴ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും.
ശ്രീറാമിന്റെ നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം. നടപടി പിൻവലിക്കും വരെ സമരം തുടരുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്.
