EDAPPAL
ജനകീയ ജലശുചിത്വ യജ്ഞ പരിപാടി സംഘടിപ്പിച്ചു
എടപ്പാൾ:“തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ജനകീയ ജലശുചിത്വ യജ്ഞ പരിപാടി സംഘടിപ്പിച്ചു.കടകശ്ശേരി പാലത്തോട്ടിൽ തവനുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത
വഹിച്ചു.പി.എസ്.ധനലക്ഷ്മി,എ.പി.വിമൽ,കെ.ലിഷ,എം.ബ എ.അബ്ദുള്ള, കില റിസോഴ്സ് പേഴ്സൺ ടി.ശശിധരൻ, പി.ജ്യോതി,രാജേഷ് പ്രശാന്തിയിൽ, അംബു ഗണേശൻ, പി.പ്രീത, ബിജി ഭാസ്ക്കർ എന്നിവർ പ്രസംഗിച്ചു.വിവിധ വാർഡുകളിലെ ജല സ്രോതസുകൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി