EDAPPALLocal news

ചേകന്നൂരിലെ അരക്കോടിയുടെ കവർച്ച;ചങ്ങരംകുളം പെരുമുക്ക് സ്വദേശി പിടിയിൽ

എടപ്പാൾ: വീട്ടുകാർ വീടുപൂട്ടി പോയ സമയം നോക്കി 125 പവനും 65000 രൂപയും കവർന്ന സംഭവത്തിലെ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്യ്തു.
പന്താവൂർ വടക്കിനിത്തെയിൽ മൂസക്കുട്ടിയെ (52)യാണ് തീരുർ ഡി വൈ എസ് പി കെ.എ സൂരേഷ് ബാബു, പൊന്നാനി എസ് ഐ മഞ്ജിത്ലാൽ എന്നിവരുടെ നേധൃത്വത്തിലുള്ള സംഘ അറസ്റ്റ് ചെയ്യ്തത്.

ചേകന്നൂർ പുത്തൻകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവാണ് അറസ്റ്റിലായ മൂസക്കുട്ടി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച 11. മണിക്ക് വീടുപൂട്ടി തൃശൂരിലെ ബന്ധു വീട്ടിൽ പോയി രാത്രി 9.30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത് ‘ അലമാരിയിൽ വെച്ചിരുന്ന മകന് വിദേശത്തേക്ക് പോകാൻ വെച്ച പണവും മകൻ്റെ ഭാര്യക്ക് വിവാഹത്തിന് ലഭിച്ചതും സഹോദരിയുടെ വിവാഹത്തിനായി വാങ്ങി വെച്ചതുമായ സ്വർണ്ണവുമാണ് കവർന്നത്. വാതിലുകളും അലമാരകളുമൊന്നും പൊളിക്കാതെ നടന്ന മോഷണത്തിൽ അന്നു തന്നെ സംശയം ഉടലെടുത്തിരുന്നു.
വിട്ടുകാരുമായി ഏറെ ബന്ധമുള്ള മൂസക്കുട്ടി ഇവരറിയാതെ വാതലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയിരുന്നു. സംഭവദിവസം വീട്ടുകാർ പോയപ്പോൾ വാതിൽ തുറന്ന് ടെറസിൽ നിന്ന് ചക്കടുത്തുവന്ന് അഭരണങ്ങൾ അതിൽ നിറച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പഴയതറവാട്ടിൽ സൂക്ഷിച്ച സാധനങ്ങൾ പോലീസ് കണ്ടെടുത്തു.

എടപ്പാളിലെ മലബാർ ജുവാലരിയിൽനിന്നെടുത്ത ഈ സ്വാർണത്തിന് ഒരു വർഷത്തെ ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ വീട്ടുകാർ ആശ്വാസത്തിലിരിക്കെയാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ ഇന്ന് ഉച്ചക്ക് കോടതിയിൽ ഹാജരാക്കും.
എസ്.ഐ പ്രമോദ്,വശ്യനാഥൻ,ഷൈനി, ജയപ്രകാശ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button