CHANGARAMKULAM
പന്താവൂർ മനക്കടവത്ത് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു
ചങ്ങരംകുളം:പന്താവൂർ മനക്കടവത്ത് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമായി. ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ തിരുമേനിയുടെ നേതൃത്വത്തിൽ പൂജാകർമങ്ങൾ നടന്നു. ക്ഷേത്രാങ്കണത്തിൽ പറവെപ്പും ആലങ്കോട് കുട്ടൻ നായർ സംഘത്തിന്റെ ചെണ്ടമേളം, വിവിധ വരവുകൾ വൈകീട്ട് ദീപാരാധന, ആലങ്കോട് സന്തോഷ് കുമാറും ഗിരീഷ് കുമാറിന്റേയും തായമ്പകയും മേളത്തോടെ പാതിരാ താലവും നടന്നു