EDAPPALLocal newsVATTAMKULAM

വട്ടംകുളം ഗ്രാമ പഞ്ചായത്ത് കർശന നിയന്ത്രണങ്ങളിൽ

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബഹു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിവാര കോവിഡ്19 രോഗബാധ ജനസംഖ്യാ റേഷ്യോ 7 ശതമാനത്തിൽ കൂടുതലുള്ളതിനാൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് മുഴുവനും കർശന ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ ജില്ലാ കലക്ടർ
ഏർപെടുത്തിയ നിയന്ത്രങ്ങളും ഗ്രാമ പഞ്ചായത്ത് ഏർപെടുത്തുന്ന നിയന്ത്രണങ്ങളും കർശനനമായും പാലിക്കണമെന്ന് അറിയിക്കുന്നു.

⭕വട്ടംകുളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

⭕ 10 വയസിന് താഴെ ഉള്ളവരും 60 വയസിന് മുകളിലുള്ളവരും യാതൊരു കാരണവശാലും വ്യകതമായ കാരണങ്ങളില്ലാതെ കടകളിലോ, പൊതു സ്ഥലങ്ങളിലോ പോകാതിരിക്കുക.

⭕മുൻകൂടി നിശ്ചയിച്ച വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയക്ക് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് നടത്താവുന്നതാണ്. വിവാഹ ചടങ്ങുകൾ കോവിഡ്19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

⭕വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിപണന കേന്ദ്രങ്ങൾക്ക് രാവിലെ 7 മുതൽ ഉച്ചക്ക് ശേഷം 2 മണി വരെയായിരിക്കും പ്രവർത്തന സമയം.

⭕ഗ്രാമ പഞ്ചായത്തിലെ മെഡിക്കൽ ഷോപ്പുകളും ആരോഗ്യ കേന്ദ്രങ്ങളും സമയ പരിധിയില്ലാതെ പ്രവർത്തിക്കാം.

⭕ഹോട്ടലുകൾ, റസ്റ്റോറന്റുകളിലുംരാവിലെ 7 മുതൽ രാത്രി 7 വരെ ഹോട്ടലുകൾക്ക് പ്രവർത്തിപ്പിക്കാം, ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു.

⭕ബാങ്കുകളും , ധനകാര്യ സ്ഥാപനങ്ങളും ഉച്ചക്ക് ശേഷം 2 മണി വരെ പ്രവർത്തിക്കാം.

⭕മറ്റ് കച്ചവടസ്ഥാപനങ്ങൾ, കടകൾ, എന്നിവ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കാതിരിക്കുക.

⭕ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പൂർണ്ണമായും അടച്ച് വാഹന ഗതാഗതം നിയന്ത്രിക്കും. പോലീസ് പരിശോധന കർശനമാക്കും.

⭕അക്ഷയ ഉൾപ്പെടെയുള്ള ജന സേവന കേന്ദ്രങ്ങൾ ഉച്ചക്ക് ശേഷം 2 മണി വരെ പ്രവർത്തിപ്പിക്കാം.

⭕ഗ്രാമ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, തുടങ്ങിയവരുടെ പരിശോധനകൾ ഉണ്ടാകുന്നതാണ്.
അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും കർശന നിയന്ത്രമുണ്ടാകും.

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ജില്ലാ കലക്ടറുടെ
ഉത്തരവ് പ്രകാരമുള്ള നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധിനിയമം, ദുരന്ത നിവാരണ നിയമം, 2021 പകർച്ചവ്യാധി ഓഡിനൻസ് എന്നിവ പ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്ന വിവരം കൂടി അറിയിക്കുന്നു.

????????????????????????????????????????????????
പ്രസിഡന്റ്/ സെക്രട്ടറി
വട്ടംകുളം ഗ്രാമപഞ്ചായത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button