CHANGARAMKULAMLocal news

ചങ്ങരംകുളം പന്താവൂരിൽ വാഹനാപകടം:ബിജെപി നേതാവ് അടക്കം രണ്ട് പേർക്ക് പരിക്ക് അപകടം വരുത്തിയ പിക്കപ്പ് വാൻ നിർത്താതെ പോയി

ചങ്ങരംകുളം:സംസ്ഥാന പാതയിൽ പന്താവൂരിൽ സ്കൂട്ടറിന് പുറകിൽ പിക്കപ്പ് വാൻ ഇടിച്ച് ബിജെപി നേതാവ് അടക്കം രണ്ട് പേർക്ക് പരിക്കേറ്റു.അപകടം വരുത്തിയ വാഹനം നിർത്താതെ പോയി.ചൊവ്വാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് അപകടം.പരിക്കേറ്റ ഒതളൂർ സ്വദേശികളായ കൊടക്കാട്ട് പറമ്പിൽ പ്രതീഷ്(40)പാവിട്ടപ്പുറത്ത് കൃഷ്ണൻ(55)എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.നിർത്താതെപോയ വാഹനത്തിനായി അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button