EDAPPALLocal news
മഹിളാ കോൺഗ്രസ് പ്രതിഷേധ പകൽപന്തം
എടപ്പാൾ: സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ റാബിയ സൈഫിയെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്ത ഭരണകൂട ഭീകരതക്കെതിരെ വട്ടംകുളം മണ്ഡലം മഹിളാ കോൺഗ്രസ് ആഭിമുഖ്യത്തിൽ നടുവട്ടത്ത് പ്രതിഷേധ പകൽ പന്തം സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ. രഞ്ജുഷ ആധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, എം. മാലതി, പി.ജി.സിന്ധു, ലില്ലി ഞാണത്തിൽ, അനിത കുറ്റിപ്പാല, ശ്രീജ നാരായണൻ, എം.എ. നജീബ്, ഫിറോസ് ഖാൻ അണ്ണക്കമ്പാട് എന്നിവർ പ്രസംഗിച്ചു.