Local news

ഗുരുവായൂർ പ്രസ്സ് ഫോറം സുരേഷ് വാരിയർ മാധ്യമ അവാർഡ് സിഎൻ ടിവി റിപ്പോർട്ടർ ഷാഫിഏറ്റു വാങ്ങി

ഗുരുവായൂർ:മൂന്ന് പതിറ്റാണ്ടോളം ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറഞ്ഞ് നിന്ന മാധ്യമ പ്രവർത്തകൻ കൂടിയായ സുരേഷ് വാരിയരുടെ സ്മരണക്കായി ഗുരുവായൂർ പ്രസ്സ് ഫോറം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ സുരേഷ് വാരിയർ മാധ്യമ പുരസ്കാരം വിതരണം ചെയ്തു.മികച്ച ദൃശ്യ മാധ്യമ പുരസ്കാരത്തിന് തിരഞ്ഞെടുത്ത സിഎൻ ടിവി റിപ്പോർട്ടർ ഷാഫി ചങ്ങരംകുളത്തിനും പത്ര മാധ്യമ പുരസ്കാരത്തിന് തെരഞ്ഞെടുത്ത മാധ്യമം വൈപ്പിൻ ലേഖിക ഹസീന ഇബ്രാഹിമിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുരസ്കാരം സമ്മാനിച്ചു. സുരേഷ് വാരിയരുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ അധ്യക്ഷനായി.പ്രസ്സ് ഫോറം പ്രസിഡന്റ് രാജേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസ് ഫോറം സെക്രട്ടറി ലിജിത്ത് തരകൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു.മുൻ നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രസ് ഫോറം വൈസ് പ്രസിഡന്റ് ജോഫി ചൊവ്വന്നൂർ നന്ദി പറഞ്ഞു. രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button