Local news
പുന്നയൂർക്കുളം ചമ്മണ്ണൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
പുന്നയൂർക്കുളം: ചമ്മണ്ണൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തി തുറന്നിട്ടുള്ളത്. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട് ഭണ്ഡാരങ്ങളും, ഓഫീസിനോട് ചേർന്നുള്ള അന്നദാനം സംഭാവന ഭണ്ഡാരവും ആണ് പൊളിച്ചിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.