PONNANI

കോക്കൂർ – കോലിക്കര റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിവേദനം നൽകി

പൊന്നാനി: ചങ്ങരംകുളം കോക്കൂർ – കോലിക്കര റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോക്കൂർ സി.എച്ച് നഗർ മുസ്ലിം ലീഗ് കമ്മറ്റി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.അഞ്ച് മാസം മുമ്പ് നിർമ്മാണം ആരംഭിച്ച് പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിയ ചങ്ങരംകുളം കോക്കൂർ – കോലിക്കര റോഡിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം നൽകിയത്. റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ ഇത് വഴിയുള്ള കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്.കോക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ,എം.എം.എച്ച് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡിലാണ് ഗതാഗതം പ്രയാസത്തിലായത്. ജല അതോറിറ്റിയുടെ പൈപ്പിടൽ പ്രവൃത്തികൾ ആരംഭിക്കുന്നത് മൂലമാണ് റോഡ് നിർമ്മാണം നിലച്ചത്.നേരത്തെ റോഡിലെ മരം മുറിച്ചു മാറ്റുന്ന കാരണം പറഞ്ഞും,വൈദ്യുത പോസ്റ്റുകൾ പുനഃസ്ഥാപിക്കുന്ന സാങ്കേതികത്വം പറഞ്ഞും നിർമ്മാണം നീണ്ടു പോവുകയായിരുന്നു.റോഡിലെ യാത്ര ദുരിതത്തിന് ഉടൻ പരിഹാരം കാണുമെന്ന് എ.എക്സ്.സി പറഞ്ഞു. കോക്കൂർ സി.എച്ച് നഗർ മുസ്ലിം ലീഗ് കമ്മറ്റി നേതാക്കളായ അഷ്റഫ് കോക്കൂർ, പി.എം നൂറുദ്ദീൻ,എം.കെ.അൻവർ, കെ.വി റിയാസ് എന്നിവരാണ് നിവേദനം നൽകിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button