CHANGARAMKULAM

കൊറ്റിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് പാമ്പ് കോക്കൂർ സ്വദേശിയുടെ ഫോട്ടോഗ്രഫി ശ്രദ്ധേയമാകുന്നു

ചങ്ങരംകുളം: കോക്കൂർ സ്വദേശിയുടെ ഫോട്ടോഗ്രാഫ് ജനശ്രദ്ധയാകർഷിക്കുന്നു. ഇരയെ പിടിക്കുന്നതിനിടെ ചായ മുണ്ടിയുടെ കഴുത്തിൽ ചുറ്റിയ പാമ്പിന്റെ ചിത്രമാണ് ജനശ്രദ്ധ ആകർഷിക്കുന്നത്. ഏറെ സമയം ചിലവഴിച്ച് കൊക്കിന്റെ ഇനത്തിൽ പെട്ട ചായ മുണ്ടി തന്റെ ഇരയെ പിടിക്കാൻ ഏറെ സമയം ചിലവഴിച്ചപ്പോൾ ക്ഷമയോടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പക്ഷി ഫോട്ടോഗ്രാഫറായ ഷമിലിയോ ഈ ചിത്രം പകർത്തിയത്.

ചങ്ങരംകുളം – കോക്കൂർ കൃഷിയിടത്തിൽ നിന്നാണ് ദിവസങ്ങൾക്ക് മുന്നെ പാമ്പിനെ പിടിക്കുന്ന കൊറ്റിയെ ക്യാമറയിലാക്കിയത്. ചെറിയ ശബ്ദം കേട്ട് കൊറ്റി പറന്നുയർന്നപ്പോൾ ഏറെ പരിശ്രമത്തിനൊടുവിലാണ് മറ്റൊരു ഫോട്ടോ കൂടി എടുത്തത്. കൂലിപ്പണിക്കാരനായ കോക്കൂർ പണിക്കയിൽ ഷമീർ എന്ന ഷമിലിയോ (39 വയസ്സ്) ഒരു പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ പുലർത്തുകയാണ്. കടലും കായലും കാടുകളും കൃഷിയിടങ്ങളും താണ്ടി ഇരുപത്തി അയ്യായിരത്തിലേറെ
വൈവിധ്യമാർന്ന ഫോട്ടോകൾ ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. ലോക്ക്ഡൗണിന് മുന്നെ ഷമിലിയോ ചങ്ങരംകുളത്ത് ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. തന്റെ തൊഴിലിനിടക്കും ക്യാമറ കയ്യിൽ കരുതി നല്ല ചിത്രങ്ങളെ പകർത്താനുള്ള നിറഞ്ഞ മനസ്സോടെയാണ് ഈ യുവാവിന്റെ പ്രായാണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button