PONNANI
ഇസ്രായേൽ ആക്രമണത്തിൽ എസ് ഡി പി ഐ പ്രതിഷേധം
പൊന്നാനി :ഗസ മുതൽ ഖത്തർ വരെ ഇസ്രയേൽ ആക്രമണം സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കുക
ഇസ്രയേൽ ഭീകര രാഷ്ട്രം ഖത്തറിൽ നടത്തിയ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
പൊന്നാനി താലൂക്ക് ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തിന്
പൊന്നാനി മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി, വൈസ് പ്രസിഡന്റ് ഷഹീർ തണ്ണിത്തുറ, റിഷാബ് പൊന്നാനി, ശിഹാബ് വെളിയങ്കോട്, കുഞ്ഞൻ ബാവ മാസ്റ്റർ, മുത്തലിബ് പൊന്നാനി, ജമാൽ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി