കുറ്റിപ്പുറം പഞ്ചായത്തിൽ ക്രമക്കേടുകളുടെ പൊടിപൂരം
നിർവഹണം നടത്താത്ത പദ്ധതിയുടെ പേരിൽ പണം ചെലവഴിച്ചതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി
കുറ്റിപ്പുറം: ഗ്രാമ പഞ്ചായത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ വൻക്രമക്കേടുകളും അപാകതകളും ചട്ടലംഘനകളും കണ്ടെത്തി.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റുമാരായ റിജിത ഷലീജ്,സിദ്ദീഖ് പരപ്പാര എന്നിവർ മുതൽ നിലവിലെ പ്രസിഡന്റ് നസീറ പറതൊടി വരേയുളള കാലയളവിലാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്. 2023-24 സാമ്പത്തിക വർഷത്തിൽ നടത്തിയ ഓഡിറ്റിൽ ക്രമക്കേടുകളും ഗുരുതരചട്ടലംഘനങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട രേഖകൾ നൽകാതെ പലതിനും ഉഴപ്പൻ മറുപടികളാണ് പഞ്ചായത്ത് നൽകിയിട്ടുളളത്. പദ്ധതി നിർവഹണത്തിൽ ക്രമക്കേടുകൾ ഓഡിറ്റ് എൻക്വയറി വിഭാഗം അക്കമിട്ടുനിരത്തിയിട്ടുണ്ട്.നിർവഹണം നടത്താത്ത പദ്ധതിയുടെ പേരിൽ പണം ചെലവഴിച്ചതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അൽപസമയത്തിനകം ‘ദ റിപ്പോർട്ടർ കേരള’ പുറത്തുവിടുന്നു.