KUTTIPPURAM

പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ കാരുണ്യ പാലിയേറ്റീവ് പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം ജനുവരി 21 ബുധനാഴ്ച ആശുപത്രിയിൽ സംഘടിപ്പിച്ചു. രോഗികേന്ദ്രിത പരിചരണത്തിന്റെ പ്രാധാന്യവും ജീവിതത്തിന്റെ അവസാന ഘട്ടത്തിലെ കരുണാപൂർണ സേവനത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വാർഡ് മെംബർ ശ്രീ. ആബിദ് വരിക്കപ്പുലാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും സർക്കാർ-സന്നദ്ധ മേഖലകളുടെ സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. മുഹമ്മദ് ലബീബ് സ്വാഗതഭാഷണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജീന അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് ദിന പ്രതിജ്ഞയ്ക്ക് ഡോ. നജ്മത്ത് ബാനു നേതൃത്വം നൽകി. തുടർന്ന് പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസും നടത്തി. ശ്രീമതി നസ്ല എം.പി (ഫിസിയോതെറാപ്പിസ്റ്റ്) നന്ദിപ്രസംഗം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button