EDAPPALLocal news

അനധികൃതമായി മദ്യവിൽപന നടത്തിയ കേസിൽ പൂക്കരത്തറ സ്വദേശി പിടിയിലായി

എടപ്പാൾ:അനധികൃതമായി മദ്യവിൽപന നടത്തിയ കേസിൽ പൂക്കരത്തറ സ്വദേശി പിടിയിലായി.എടപ്പാൾ പൂക്കരത്തറ സ്വദേശി കടുമയിൽ സതീഷ്(34)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് നാല് ലിറ്ററോളം വിദേശമദ്യവും പോലീസ് പിടികൂടി.പ്രദേശത്ത് ഏറെ നാളായി അനധികൃതമായി ഇയാൾ മദ്യം വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.പ്രതിയെ ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button