കുന്നംകുളം പാറേമ്പാടത്ത് ബുള്ളറ്റും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
April 24, 2023
കുന്നംകുളം: കുന്നംകുളം പാറേമ്പാടത്ത് ബുള്ളറ്റും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ അഫ്രിൻ (23), ദേവദത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു