BREAKING NEWSCHANGARAMKULAM

ഭാര്യ ആക്രമിച്ചെന്ന പരാതിയിൽ ആലങ്കോട് പഞ്ചായത്ത് അംഗത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

ചങ്ങരംകുളം: ഭാര്യയെ മർദ്ധിച്ചെന്ന പരാതിയിൽ പഞ്ചായത്ത് അംഗത്തിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും പതിനഞ്ചാം വാർഡ് മെമ്പറുമായ മുഹമ്മദ് ഷെരീഫിനെതിരെയാണ് ഗാർഹിക പീഡനത്തിനും ഭാര്യയെ അക്രമിച്ച് പരിക്കേൽപിച്ചതിനും കേസെടുത്തത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് വളയംകുളം സ്വദേശിയായ റജുലക്ക് (39) മർദ്ധനമേറ്റത്.പരിക്കേറ്റ റജുലയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരന്തരം അക്രമിക്കുകയാണെന്ന് കാണിച്ച് റജുല നൽകിയ പരാതിയിലാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മുഹമ്മദ് ഷെരീഫിനെതിരെ കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button