Uncategorized
കിടപ്പുമുറിയിൽ ടൈൽസ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു;സംഭവം എടപ്പാളിൽ
എടപ്പാൾ: വീട്ടിലെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. എടപ്പാൾ അയിലക്കാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം പടിക്കപ്പറമ്പിൽ സുരേന്ദ്രന്റെ വീട്ടിൽ കിടപ്പുമുറിയിൽ പതിച്ച ടൈലുകളാണ് കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിച്ചത്. ആദ്യം അകത്തുനിന്ന് ചെറിയ ശബ്ദം കേട്ടിരുന്നു.
തുടർന്ന് വീട്ടുകാർ പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ കിടപ്പുമുറിയിലെ ടൈലുകൾ പൊട്ടി തകർന്ന് ഉയർന്നു നിൽക്കുന്ന അവസ്ഥയിൽ കണ്ടത്. വില്ലേജ് ഓഫിസറും ജിയോളജി വകുപ്പ് അധികൃതരും വീട്ടിലെത്തി പരിശോധിച്ചു.