PONNANI

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തി ഉദ്ഘാടനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും:മന്ത്രി എം ബി രാജേഷ്

ചങ്ങരംകുളം : മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 103കോടി രൂപയുടെ ബൃഹത് പദ്ധതിയായ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തി ഉദ്ഘാടനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി എം ബി രാജേഷ്.

കോക്കൂർ കാഞ്ഞിരത്താണി റോഡ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി റജീല,കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി കെ റവാഫ്, കെ വി ബാലകൃഷ്ണൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ തുടങ്ങി ജനപ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു. കപൂർ ഗ്രാമ പഞ്ചായത്ത് അംഗം ശിവൻ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button