EDAPPAL

പാന ആശാൻ ആലങ്കോട് ഗംഗാധരൻ നായർക്ക് പുരസ്കാരം

എടപ്പാൾ: പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ സേവ സങ്ക് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കലാകാരൻമാർക്ക് നൽകി വരുന്ന ഒൻപതാമത് ശ്രീകൃഷ്ണ സേവ സങ്ക് പുരസ്കാരം പാന ആശാൻ ആലങ്കോട് ഗംഗാധരൻ നായർക്ക്.
കേരളത്തിൽ മൺമറഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ക്ഷേത്ര അനുഷ്ഠാന കലയായ പാനയുടെ നിലനിൽപ്പിനും പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച കലാകാരനാണ് ഗംഗാധരൻ നായർ, ഈ സംഭാവനക്കാണ് പുരസ്കാരം. 12001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 2023 ജനുവരി 16ന് ഗംഗാധരൻ നായരുടെ ജന്മഗ്രാമമായ ആലങ്കോട് ആര്യങ്കാവ് ക്ഷേത്രപരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ വെച്ച് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button