EDAPPAL
കപ്ലിങ്ങാട്ട് മനയിൽ നിന്ന് കണ്ടെടുത്ത താളിയോലകൾ മലയാള സർവകലാശാലയിലേക്ക്
കപ്ലിങ്ങാട്ട് മനയിൽ നിന്ന് കണ്ടെടുത്ത താളിയോലകൾ മലയാള സർവകലാശാലയിലേക്ക്
എടപ്പാൾ : തൃശൂർ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്ലിങ്ങാട്ട് മനയിൽ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂർവവും അമൂല്യവുമായ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സൂക്ഷിക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ സ്മാർത്ത വിചാരം, വൈദിക ക്രിയകൾ, അനുഷ്ഠാന ക്രമങ്ങൾ, യാഗം, അതിരാത്രം തുടങ്ങിയ കർമങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കാലപ്പഴക്കമുള്ള വൈദിക വിജ്ഞാനത്തിന്റെ അപൂർവമായ രേഖകളാണ് ഈ താളിയോലകൾ.
ഇന്നലെ കിരാത മൂർത്തിയുടെ വസതിൽ നടന്ന ചടങ്ങിൽ കപ്ലിങ്ങാട്ട് മനയിലെ മുതിർന്ന അംഗം ശാന്ത പത്മനാഭൻ ഗ്രന്ഥങ്ങൾ ഡോ. അനിൽ വള്ളത്തോളിന് കൈമാറി. സംസ്കാര പൈതൃക പഠന സ്കൂൾ ഡയറക്ടർ ഡോ.കെ.എം.ഭരതൻ, ഡോ. ജി.സജിന എന്നിവർ പങ്കെടുത്തു