അറിവും നിറവുംചേർത്ത് ‘കേരള ഭൂപടം’; പോത്തനൂർ ജി.യു.പി.എസിൽ കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി
പോത്തനൂർ: വേറിട്ട പരിപാടികളോടെ പോത്തനൂർ ജി.യു.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പതിനാല് ജില്ലകളുടെ കട്ടൗട്ടുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ കേരളത്തിൻ്റെ ഭൂപടം നിർമ്മിച്ചു.
ഓരോ ജില്ലയെയും സംബന്ധിച്ച വിജ്ഞാനപ്രദമായ ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചാണ് ഭൂപട നിർമ്മാണം പൂർത്തിയാക്കിയത്. ശരിയുത്തരം പറഞ്ഞ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന്, അതാത് ജില്ലകളുടെ വർണ്ണാഭമായ കട്ടൗട്ടുകൾ ഭൂപടത്തിലേക്ക് ചേർത്തു. പതിനാല് ജില്ലകളും ഇത്തരത്തിൽ പൂർത്തിയായപ്പോൾ, കേരള ഭൂപടം മനോഹരമായ ഒരു രൂപാന്തരപ്പെട്ടത് കുട്ടികളിൽ ആകാംക്ഷയും കൗതുകവും പകർന്നു.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ കേരള ഗാനാലാപനം നടന്നു. കൂടാതെ, കേരളത്തെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് TV അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ TP ഹംസ കേരളപ്പിറവി ദിന സന്ദേശം നൽകി. അധ്യാപകരായ സിന്ധു വി.കെ , ജോസഫ് K S, പ്രജിഷ V, സൗമ്യ എം രാജൻ , സ്കൂൾ ലീഡർ ഫാത്തിമ അഫ്രിൻ എന്നിവർ നേതൃത്വം നൽകി.