സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88.39 ആണ് വിജയശതമാനം.വിജയശതമാനത്തില്‍ രണ്ടാമത് തിരുവനന്തപുരം മേഖലയാണ് (99.32%). ഒന്നാം സ്ഥാനത്ത് വിജയവാഡ മേഖലയാണ് (99.60%). ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ആണ് വിജയശതമാനത്തില്‍ പിന്നിലുള്ളത് (79.53%).
സിബിഎസ്‌ഇ 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കറിലൂടെയും മൊബൈല്‍ ആപ്പിലൂടെയും വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാൻ സാധിക്കും.
ഈ വർഷം ഫെബ്രുവരി 15 നാണ് 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങിയത്. 10-ാം ക്ലാസ് പരീക്ഷകള്‍ മാർച്ച് 18 നും 12-ാം ക്ലാസിലെ പരീക്ഷകള്‍ ഏപ്രില്‍ 4 നും അവസാനിച്ചു. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
How to check results on DigiLocker: ഡിജിലോക്കർ വഴി എങ്ങനെ ഫലം അറിയാം
- ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ digilocker.gov.in സന്ദർശിക്കുക
- നിലല്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ലോഗിൻ ചെയ്യുക അല്ലെങ്കില്‍ പുതിയൊരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുക.
- Education അല്ലെങ്കില്‍ Results ടാബിനു കീഴിലുള്ള CBSE Results സെഷനിലേക്ക് പോവുക
- CBSE റോള്‍ നമ്ബർ, സ്കൂള്‍ നമ്ബർ, മറ്റ് ആവശ്യമായ വിവരങ്ങള്‍ നല്‍കുക
- വിവരങ്ങള്‍ നല്‍കിയ ശേഷം10 അല്ലെങ്കില്‍ 12 ക്ലാസ് ഫലം കാണാനാവും
How to check results on UMANG app: ഉമാംഗ് ആപ്പ് വഴി എങ്ങനെ ഫലം അറിയാം
- UMANG ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
- ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം രജിസ്റ്റർ ചെയ്ത നമ്ബർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- CBSE 10/12 ക്ലാസ് ഫലം 2025 പരിശോധിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- റോള്‍ നമ്ബർ പോലുള്ള വിവരങ്ങള്‍ നല്‍കുക. സ്ക്രീനില്‍ പരീക്ഷാഫലം ദൃശ്യമാകും
How to check results on Official Website: വെബ്സൈറ്റ് വഴി എങ്ങനെ ഫലം അറിയാം
results.digilocker.gov.in
cbse.gov.in
cbseresults.nic.in
results.cbse.nic.in