Local newsPONNANI

കടലേറ്റം; പൊന്നാനിയിൽആറു വീടുകൾ തകർന്നു

പൊന്നാനി: പൊന്നാനിയിലുണ്ടായ കടലേറ്റത്തിൽ ആറു വീടുകൾ നശിച്ചു.
നേരത്തേ പാതി തകർന്ന വീടുകളാണ് ഇപ്പോൾ പൂർണമായും നിലംപൊത്തിയത്.
പൊന്നാനി എം.ഇ.എസ്. കോളേജിനു പിൻവശത്തെ കൊമ്പൻതറയിൽ അയൂബ്, കുറിയാമാക്കാനകത്ത് കുഞ്ഞൻ ബാവ, കുഞ്ഞിമരക്കാരകത്ത് ഹംസ, കൂരാറ്റന്റെ അലീമ, കറുത്ത കുഞ്ഞാലിന്റെ നഫീസ, ചുണ്ടന്റെ സിദ്ദീഖ് എന്നിവരുടെ വീടുകളാണ് പൂർണമായും കടലെടുത്തത്. വേലിയേറ്റസമയങ്ങളിലുണ്ടാകുന്ന ശക്തമായ തിരയിൽ കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് വീടും കരയും കടൽ കവരുന്നത്.

കടലേറ്റബാധിത പ്രദേശങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button