VATTAMKULAM

എസ് സി, എസ് ടി ക്കാർ സർക്കാർ ആനുകൂല്യം പ്രതീക്ഷിച്ചു ജീവിക്കാതെ വിദേശ രാജ്യങ്ങളിൽ പോയി ജീവിത നിലവാരം ഉയർത്തണം:കെ ടി ജലീൽ

എടപ്പാൾ: എസ് സി, എസ് ടി വിഭാഗങ്ങൾ ഗവണ്മെന്റ് ആനുകൂല്യം മാത്രം പ്രതീക്ഷിച്ചു ജീവിക്കാതെ വിദേശ രാജ്യങ്ങളിൽ പോയി ജീവിത നിലവാരം ഉയർത്താൻ ആഹ്വാനം ചെയ്ത് കെ ടി ജലീൽ എം എൽ എ.

വട്ടംകുളം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിഭാഗങ്ങൾ അവരുടെ ജീവിത സാഹചര്യം ഉയർത്തിയത് പോലെ
എസ് സി, എസ് ടി വിഭാഗങ്ങൾ തങ്ങളുടെ ജീവിത പശ്ചാതലം ഉയർത്തണമെന്നും അതിന് വിദേശ രാജ്യങ്ങളിൽ പോയി അവർ തൊഴിൽ ചെയ്യണം, സർക്കാർ ആനുകൂല്യങ്ങൾ മാത്രം പ്രതീക്ഷിച്ചു കഴിയരുത് എന്നുമായിരുന്നു ജലീലിന്റെ പരാമർശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button