CHANGARAMKULAMLocal news
ഓണത്തിന് ഒരുമുറം പൂവ്:ചെണ്ടുമല്ലി കൃഷിയൊരുക്കി ചങ്ങരംകുളത്തെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ
ഓണക്കാലത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചങ്ങരംകുളത്തെ ഓട്ടോ തൊഴിലാളികൾ. ഓട്ടോ സ്റ്റാൻഡിൽ 200 ഓളം ചെണ്ടുമല്ലിതൈകളാണ് ഇവർ നട്ടിരിക്കുന്നത്.മാലിന്യം നിറഞ്ഞ പരിസരം ശുചീകരിച്ചാണ് ഇവർ കൃഷി ഒരുക്കിയത്. ഓണത്തിന് ഒരു മുറം പൂവെന്ന ഇവരുടെ ഈ പദ്ധതിയുടെ ഉദ്ഘാടനം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ നിർവഹിച്ചു. ആലങ്കോട് കൃഷി ഓഫീസർ സുരേഷ്, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ പ്രദീപ്, വാസു, ചടങ്ങിൽ പങ്കെടുത്തു.