KUTTIPPURAMLocal news

കുറ്റിപ്പുറം ഉപജില്ലയിൽ ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്നാവശ്യം ശക്തം

കുറ്റിപ്പുറം ഉപജില്ലയിൽ ഹയർ സെക്കൻഡറി വിഭാഗം ഇല്ലാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്ന ആവശ്യമുയരുന്നു. ഉപജില്ലയിലെ സർക്കാർ എയ്ഡഡ് ഉൾപ്പെടെ 21 വിദ്യാലയങ്ങളിൽ നിന്ന് മാത്രം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 5257 കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.
ഇവരിൽ 540 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.12 ഹയർ സെക്കൻഡറി സ്കൂളുകളിലായി ഒന്നാം വർഷ പ്രവേശനത്തിന് 3780 ഓളം സീറ്റുകൾ മാത്രമേ ഉള്ളൂ.എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് വീതം കൂടി കുറച്ചാൽ മെറിറ്റൽ പ്രവേശനം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇതിലും കുറയും. വിജയിച്ച മുഴുവൻ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. സിബിഎസ്ഇ മേഖലകളിൽ നിന്നുള്ള കുട്ടികൾ കൂടി തുടർ പഠനത്തിന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കാൻ സാധ്യത ഏറെയാണ്. കൂടുതൽ കുട്ടികൾ സ്വകാര്യ മേഖലയിലെ സ്കൂളുകളെയോ പോളിടെക്നിക് പോലുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടതായി വരും. ഏഴ് സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം സ്കൂളുകളിലും 100% ആണ് വിജയം
സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചത് ആശ്വാസമാണെങ്കിലും കൂടുതൽ ബാച്ചുകൾ അനുവദിക്കുമ്പോഴേ ഹയർ സെക്കൻഡറി പഠനം ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണം ലഭിക്കുകയുള്ളൂ. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതിനാൽ എ പ്ലസ് ലഭിച്ച കുട്ടികളിൽ പലർക്കും ഇഷ്ട വിഷയങ്ങളോ അവർ ആഗ്രഹിക്കുന്ന സ്കൂളുകളിലോ പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. നൂറു കുട്ടികൾ വിജയിച്ച കരിപ്പോൾ ജി.എച്ച്.എസ്, 154 കുട്ടികൾ വിജയിച്ച ആതവനാട് ജി.എച്ച്.എസ്, 49 കുട്ടികൾ വിജയിച്ച പുളമംഗലം ഇസഡ് ജി. എച്. എസിലും തുടർപഠനത്തിന് ഹയർ സെക്കൻഡറി വിഭാഗം ഇല്ല. ഈ സ്കൂളുകളിൽ ഹയർ സെക്കൻഡറി ആരംഭിക്കുകയും നിലവിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കുകയും ചെയ്താൽ ഉപജില്ലയിലെ മുഴുവൻ കുട്ടികൾക്കും തുടർ പഠനത്തിന് പൊതുവിദ്യാലയങ്ങളിൽ തന്നെ അവസരം ലഭിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button