എത്ര പറഞ്ഞാലും പാടിയാലും കവിതകളും സാഹിത്യ രചനകൾ കൊണ്ട് വിശേഷിപ്പിച്ചാലും തീരാത്ത നന്മയുടെ ഉറവിടമാണ് അമ്മയെന്നു അബ്ദുൽ സമദ് സമദാനി എം പി
പൊൽപ്പാക്കര പ്രിയദർശിനി യൂത്ത് കൾച്ചറൽ സെന്റർ ആഭിമുഖ്യത്തിൽ പതിനേഴാമത് അമ്മക്കൊരുമ്മ എന്ന പരിപാടി അബ്ദുൽ സമദ് സമദാനി എം പി ഉത്ഘാടനം ചെയ്തു. ഏറെ കലുഷിതമായ ജീവിത സാഹചര്യത്തിൽ നന്മ വറ്റാത്ത ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മ പതിനേഴു വർഷമായി ഈ പ്രാദേശത്തെ അമ്മമാരെ ജാതി മത രാഷ്ട്രീയ വിത്യാസങ്ങൾക്ക് അതീതമായി അമ്മയ്ക്ക് ഒരു ഉമ്മ എന്നപേരിൽ ആദരിക്കാൻ തയ്യാറാകുന്നത് ഏറെ അഭിനന്ദനങ്ങൾ നിറഞ്ഞതാണ് എന്നും ഈ അമ്മമാരുടെ പുണ്യം എന്നും നിങ്ങൾക്ക് ഉണ്ടാകും എന്നും ഉത്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപെട്ടു.
ക്ലബ് രക്ഷാധികാരി സുരേഷ് പൊൽപ്പാക്കര അധ്യക്ഷത വഹിച്ചു.
ചർക്ക ചെയർ മാൻ റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നടത്തി
മുൻ രാജ്യസഭാമെമ്പർ സി ഹരിദാസ്, അർബൻ ബാങ്ക് ചെയർമാൻ എം വി ശ്രീധരൻ മാസ്റ്റർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി രവീന്ദ്രൻ, മുതിർന്ന മഹിളാ കോൺഗ്രസ് നേതാവ് ഭവാനി അമ്മ, ഡി സി സി മെമ്പർമാരായ കെ വി നാരായൺ, പി പി ചക്കൻ കുട്ടി, ഗോപിനാഥൻ, ചട്ടിക്കൽ മാധവൻ മോഹനൻ പള്ളശേരി, അഡ്വ. കവിത ശങ്കർ, വാർഡ് കോൺഗ്രസ് പ്രസിഡന്റ് സന്ദീപ് എടപ്പാൾ പഞ്ചായത്ത്മെമ്പർമാരായ ജനത മനോഹരൻ, അച്ചുതൻകെ പി, സിന്ധു കെ പി, ശ്രീജ ചന്ദ്രൻ, സുനില സോമൻ, സുനിൽഎ വി, വേണുഗോപാൽ എ വി, ശ്യാംജിത്ത് എ വി, എന്നിവർ പ്രസംഗിച്ചു
സ്വാഗതസംഘം ചെയർമാൻ ഇ പി വേലായുധൻ സ്വാഗതവും ക്ലബ് പ്രസിഡന്റ് സജയ് പൊൽപ്പാക്കര നന്ദിയും പറഞ്ഞു