എടപ്പാൾ _പരിരക്ഷ കുടുംബാംഗങ്ങൾക്കായി വട്ടംകുളം ഗ്രാമപഞ്ചായത്ത് നടത്തിയ ഒരുമ 2025 വേറിട്ട അനുഭവമായി.
എടപ്പാൾ _
പരിരക്ഷ കുടുംബാംഗങ്ങൾക്കായി വട്ടംകുളം ഗ്രാമപഞ്ചായത്ത് നടത്തിയ ഒരുമ 2025 വേറിട്ട അനുഭവമായി. ജീവിതം സമ്മാനിച്ച നല്ല നാളുകൾ കടന്ന് പ്രയാസകരവും രോഗബാധിതരുമായി കഴിയുന്നവർക്ക് ഒത്തുകൂടലിന്റെ വേദിയായാണ് വട്ടംകുളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പരിരക്ഷ കുടുംബ സംഗമം നടത്തിയത് .ഇന്നത്തെ തലമുറയുമായി ചേർന്നുകൊണ്ട് പോയ കാലത്ത് തങ്ങൾ അനുഭവിച്ച നല്ല ഓർമ്മകൾ ഇഴ ചേർത്തുകൊണ്ടാണ് പരിരക്ഷ അംഗങ്ങൾ കുടുംബ സംഗമത്തിൽ പങ്കാളിയായത്. നടുവട്ടം വിവ പാലസിൽ നടന്ന പരിരക്ഷ കുടുംബസംഗമം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാഥിതിയായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് ഫസീല സജീബ്, ഹസൈനാർ നെല്ലിശ്ശേരി, അക്ബർ പനച്ചിക്കൽ, എൻ.ഷീജ, മജീദ് കഴുങ്കിൽ, Dr. ജുൽന ജുബൈർ, Dr.എം.എച്ച്.മുഹമ്മദ് ഫസൽ, കെ.പി.റാബിയ, ഇ.എസ്.സുകുമാരൻ, സി.സജീവ് കുമാർ, ഭാസ്കരൻ വട്ടംകുളം, ഇബ്രാഹിം മൂതൂർ, എം.മുസ്ഥഫ , പി.പ്രകാശൻ, ഹമീദ് നടുവട്ടം, പി.കെ.അഷ്കർ ,’ എം.ശങ്കരനാരായണൻ, മജീദ് നടുവട്ടം, ആർ.രാജേഷ്, പി.മോഹനൻ, എന്നിവർ സംസാരിച്ചു.ചലചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ്, റംഷാദ് അമൻ, ജുസൈന യൂനുസ്, തഫ്ഷീർഷ എന്നിവർ നയിച്ച ഗാനമേള മിമിക്രി താരങ്ങളായ കലാഭവൻ അഷറഫ്, ഇടവേള റാഫി കെ.സി.മണിലാൽ എന്നിവർ നയിച്ച മിമിക്സ് ഷോയും നടന്നു.