EDAPPAL
എടപ്പാൾ ബി ആർ സി ഭിന്നശേഷി ദിനാചരണം നടത്തി
എടപ്പാൾ : ബി ആർ സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം ധ്വനി2025പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ വച്ച് നടത്തി. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സിത്താര എം അലി ഉദ്ഘാടനം നടത്തി. ബി പി സിജിജി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രൊജക്റ്റ് ഓഫീസർ സുരേഷ് കൊളശേരി,പ്രധാനാധ്യാപകൻ അബ്ദുൾ സലാം, വൈസ് പ്രിൻസിപ്പൽ റഷീദ്, പി. ടി. എ പ്രതിനിധികൾ, അധ്യാപകസംഘടന പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. പരിമിതികളെ അതിജീവിച്ച് അധ്യാപന മേഖലയിലെത്തിയവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടത്തി. ചടങ്ങിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ നസീമ കെ. കെ. നന്ദി പറഞ്ഞു. കുട്ടികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.