ലോക രക്ത ദായക ദിനത്തിന്റെ ഭാഗമായി ഹിൽ ടോപ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
മറവഞ്ചേരി : ലോക രക്ത ദായക ദിനത്തിന്റെ ഭാഗമായി മറവഞ്ചേരി ഹിൽ ടോപ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ അസ്സംബ്ലി സംഘടിപ്പിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ ചെയർമാൻ സയ്യിദ് മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്ത ദാനമെന്നും കൂടുതൽ ജീവൻ രക്ഷിക്കാൻ രക്ത ദാനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക രക്ത ദാതാക്കളുടെ ദിനത്തിന്റെ ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ ഝാൻസി പറഞ്ഞു. രക്ത ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം, മുദ്രാവാക്യം, ഡിസ്‌പ്ലൈ എന്നിവ സംഘടിപ്പിച്ചു. സ്വന്തമായി നിർമിച്ച പ്ലക്കാർഡുകളുമായി അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് സ്കൂൾ അസ്സംബ്ലിയിൽ അണിനിരന്നത്. ജനറൽ സെക്രട്ടറി മരക്കാർ ഹാജി, ട്രഷറർ അബ്ദുൽ ഹമീദ്, വൈസ് പ്രിൻസിപ്പാൾ ചന്ദ്രിക, എന്നിവർ പങ്കെടുത്തു. സയൻസ് വിഭാഗം തലവൻ ശ്രീജിത്ത് പരിപാടിക്ക് നേതൃത്വം നൽകി