ചാലിശ്ശേരി

ചാലിശേരിയിൽ യാക്കോബായ സുറിയാനി പള്ളി വലിയ പെരുന്നാളിന് കൊടിയേറി

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ ബിജു മൂങ്ങാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പെരുന്നാൾ കൊടി ആശീർവദിച്ചു തുടർന്ന് വികാരി കൊടിയേറ്റം നടത്തി.എ.ഡി. 1865 ൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയാണ് മോർ പത്രോസ് , മോർ പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചത്.നാടാകെ ഒന്നായി ആഘോഷിക്കുന്ന വലിയ പെരുന്നാൾ നവംബർ 20 , 21 വ്യാഴം , വെള്ളി ദിവസങ്ങളിലാണ് നടക്കുന്നത്.വ്യാഴാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന, തുടർന്ന് അങ്ങാടിച്ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം , ആശീർവാദം എന്നിവ ഉണ്ടാകും.രാത്രി 9 ന് തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ കേരളത്തിലെ പേരുകേട്ട വാദ്യ-കലാകാരന്മാരെ അണിനിരത്തി പ്രാദേശീക പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ച് പുലർച്ച പള്ളിയിൽ സമാപിക്കും.വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം വിശുദ്ധ കുർബ്ബാനയും നടക്കും.ഉച്ചക്ക് 12.30 ന് പകൽ പെരുന്നാൾ ആരംഭിച്ച് വൈകീട്ട് അഞ്ചിന് പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രദക്ഷിണം ,ആശീർവാദം , പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button