BREAKING NEWSPONNANIPUBLIC INFORMATIONSocialUncategorized

പൊന്നാനിയിൽ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പൊന്നാനി:നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണചന്ത പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി വരെ ആറ് ദിവസമാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്.പൊന്നാനി വിജയമാതാ കോൺവെന്റിന് സമീപമുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ഓണച്ചന്തയും പച്ചക്കറി ചന്തയും പ്രവർത്തിക്കുക.സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ 13 തരം സബ്സിഡി ഭക്ഷ്യധാന്യങ്ങളും ലഭ്യമാണ് .നഗരസഭ കൗൺസിലർ ശ്രീകലചന്ദ്രൻ അധ്യക്ഷത വഹിച്ചു.താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ പവിത്രകുമാർ,പ്രതിപക്ഷ നേതാവ് ടി കെ അഷ്റഫ്, കെ ജയപ്രകാശ്,കുഞ്ഞുമുഹമ്മദ് കടവനാട്, സക്കീർ ഒതളൂർ, ഇ ജി ഗണേശൻ, വി പി അലി, എം ടി ജയരാജൻ എംഎൽഎയുടെ പ്രതിനിധി അലി ചെറുവത്തൂർ എന്നിവർ സംസാരിച്ചു.സപ്ലൈകോ ഡിപ്പോ മാനേജർ പള്ളിയാളി രാജൻ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസർ വി ജി മോഹൻദാസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button