Palakkad

ഉഷ കുമ്പിടിക്ക് ചങ്ങമ്പുഴ ഖണ്ഡകാവ്യ പുരസ്ക‌ാരം

കുമ്പിടി: പ്രശസ്‌ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്‌മരണാർത്ഥം ചങ്ങമ്പുഴ അനുസ്‌മരണ സമിതി ഏർ പ്പെടുത്തിയചങ്ങമ്പുഴ കാവ്യ പുരസ്‌കാരത്തിന് എഴുത്തുകാരി ഉഷ കുമ്പിടി അർഹയായി. ‘പഞ്ചമി’ എന്ന ഖണ്ഡ കാവ്യത്തിനാണ് പുരസ്ക‌ാരം. ചങ്ങമ്പുഴയുടെ ചരമദിനമായ ജൂൺ 17 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചങ്ങമ്പുഴ അനുസ്‌മരണ സാഹിത്യ സംഗമത്തിൽ വെച്ച് ഉഷ കുമ്പിടിക്ക് പുരസ്‌കാരം സമർപ്പിക്കും. റിട്ട പ്രധാന അധ്യാപികയായ ഉഷ കുമ്പിടി പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശിനിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button