EDAPPAL

ആർ കെ എസ് കെ: പിയർ എഡ്യൂക്കേറ്റേഴ്സ് പരിശീലനം

എടപ്പാൾ : ആരോഗ്യ വകുപ്പിൽ ആർ.കെ.എസ്.കെ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള പിയർ എഡ്യൂക്കേറ്റേഴ്സ് പരിശീലന പരിപാടി തുടങ്ങി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് എ.പി. വിമൽ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എച്ച്.ഷനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ Dr. ഷാജി അറക്കൽ, പി.ആർ. ഒ. വീണ. ആർ, സൂര്യ കെ മോഹൻ , സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ കുട്ടികളിൽ ആരോഗ്യ വിഷയങ്ങളിൽ ബോധവാൻന്മാരാക്കുകയും പരിശീലനം നേടിയ കുട്ടികളിലൂടെ മറ്റ് കുട്ടികൾക്ക് വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.3 ദിവസമായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button