THAVANUR

തവനൂരിൽ “കുട്ടിപ്പുര” ബാല സൗഹൃദ കൗൺസിലിങ്ങ് സെൻറർ ഉദ്ഘാടനം ചെയ്തു

തവനൂർ : “കുട്ടിപ്പുര ” ബാല സൗഹൃദ കൗൺസിലിങ്ങ് സെൻ്റർ തൃപാലൂരിൽ മലപ്പുറം ചൈൽഡ് കമ്മിറ്റി ചെയർമാൻ അഡ്വ: സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടി ടി.അബ്ദുൾ സലിം, c.w.c. അംഗം അഡ്വ. പി. ജാബിർ, സി. ഹേമലത, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.പി.വിമൽ, വികസന ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.എസ്. ധനലക്ഷമി, കെ.കെ. പ്രജി, എം.വി.അബൂബക്കൻ, സീമാ മധു, പ്രവിജ മഹേഷ്, കെ.പി. പത്മജ ,ആമിന കുട്ടി, പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ബാല സൗഹൃദ ഗ്യഹ പഞ്ചായത്ത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് കൗൺസിലിങ്ങ് സെൻ്റർ ആരംഭിച്ചത്.ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ബാല സൗഹൃദ ഗ്യഹം പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെയും മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടിപ്പുര ” ബാലസൗഹ്യദ കൗൺസിലിങ്ങ് സെൻ്റർ തവനൂരിൽ മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ: സുരേഷ് ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button