എം.എസ്.എഫ് ഗുരുവന്ദനം; മൂസ മാസ്റ്ററെ ആദരിച്ച് നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു
എടപ്പാൾ: അധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി തവനൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം അകക്കണ്ണുകൊണ്ട് തലമുറകൾക്ക് വെളിച്ചം പകർന്ന കൊടുങ്ങല്ലൂർ ഗവ:ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകനും വട്ടംകുളം പഞ്ചായത്തിലെ നെല്ലിശ്ശേരി സ്വദേശിയുമായ മൂസ മാസ്റ്ററെ ആദരിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പത്തിൽ അഷ്‌റഫ് നിർവ്വഹിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിപ്പിച്ച മൂസ മാസ്റ്റർ ഈ അടുത്താണ് കൊടുങ്ങല്ലൂർ ഗവ : ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റത്തിലൂടെ നിയമനം ലഭിച്ചത്.
ചടങ്ങിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് , എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി ,തവനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി ,ജനറൽ സെക്രട്ടറി എ വി നബീൽ , ഷാഹിദ് വാഫി മാണൂർ ,അജ്മൽ മൂതൂർ തുടങ്ങിയവർ പങ്കാളികളായി…