ആദ്യ പുസ്തകം മാതൃ വിദ്യാലയത്തിന്
പോത്തനൂർ: പോത്തന്നൂർ ഗവൺമെൻറ് യു.പി. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും നടനും എഴുത്തുകാരനുമായ ശ്രീ. ശിവദാസ് നരിപ്പറമ്പ് തൻറെ ആദ്യ നോവലായ ‘പിതൃത്വം’ മാതൃ വിദ്യാലയത്തിന് സമ്മാനിച്ചുകൊണ്ട് വായന വാരാചരണം ഉദ്ഘാടനം ചെയ്തു. ആദ്യാക്ഷരം കുറിച്ച് വിദ്യാലയത്തിനും അറിവിൻറെ വഴിയിലേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകർക്കുമുള്ള സമർപ്പണമാണ് തൻറെ രചന എന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
PN പണിക്കർ അനുസ്മരണം, വായന ചാമ്പ്യൻഷിപ്പ്, പുസ്തകമരം, പുസ്തകപ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
പരിപാടിയിൽ ഹെഡ്മാസ്റ്റർ ഹംസ TP , പിടിഎ പ്രസിഡണ്ട് അബ്ദുസ്സലാം TV , സിന്ധു VK , ദീപ്തി PP എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോസഫ് KP, വിദ്യാർത്ഥി പ്രതിനിധികളായ അശ്വിൻ ബൈജു , അവന്തിക തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : തൻ്റെ ആദ്യം പുസ്തകം ശ്രീ. ശിവദാസ് നരിപ്പറമ്പ് മാതൃ വിദ്യാലയമായ പോത്തനൂർ GUP സ്കൂളിന് കൈമാറുന്നു.