PONNANI

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി:ബാർഅസോസിയേഷൻ,താലൂക് ലീഗൽ സർവീസസ് കമ്മിറ്റി, ബെൻസി ഹോസ്പിറ്റൽ, നൂർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ കോടതി പരിസരത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് സുബിത ചിറക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മുൻസിഫ് മജിസ്‌ട്രേറ്റ് സൗമ്യ. ടി. എം മുഖ്യപ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ: കെ രവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ട്രഷറർ അഡ്വ: ജിസൻ. പി ജോസ്, ക്യാമ്പ് കോ -ഓർഡിനേറ്റർ മുഹമ്മദ്‌ പൊന്നാനി, കോടതി ജൂനിയർ സൂപ്രണ്ട് ടി. കെ ഷാജഹാൻ, കെ. ദിനേശൻ, ലീഗൽ സർവീസസ് സെക്രട്ടറി റബാഹ് റക്കീബ് എന്നിവർ സംസാരിച്ചു. നേത്ര പരിശോധന, പ്രമേഹം, ബ്ലഡ്‌ പ്രഷർ, രക്തഗ്രൂപ്പ്‌ നിർണ്ണയം, ക്ഷയ രോഗ നിർണ്ണയം എന്നീ സേവനങ്ങൾ ക്യാമ്പിൽ ഒരുക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button