KERALA

മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

വയനാട് തലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തവിഞ്ഞാല്‍ മുതിരേരി കുടിയിരിക്കല്‍ വീട്ടില്‍ ഷൈജു (44) വിനെതിരെയാണ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. മദ്യലഹരിയില്‍ ഇയാള്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷൈജുവിന്റെ ആക്രമത്തില്‍ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോള്‍ (37) നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷൈമോളുടെ പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ മുറിവില്‍ തുന്നിട്ടശേഷം വീട്ടിലേക്ക് മടങ്ങി. പ്രതി ഷൈജു മുമ്പും കുടുംബാംഗങ്ങളെ മര്‍ദിച്ചതായി പരാതികളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button