EDAPPALLocal news
അയിലക്കാട് ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ചെയ്തു
എടപ്പാൾ: എസ് പി എം നാഷണൽ റർബൻ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അയിലക്കാട് എടപ്പാൾ ഗ്രാമപഞ്ചായത്ത് ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ഡോ.കെ.ടി.ജലീൽ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അദ്ധ്യക്ഷ വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ ഓഫിസർ സാജിത പൈകാടൻ കെ പ്രഭാകരൻ, അഡ്വ. പി പി മോഹൻദാസ്, അഡ്വ. ആർ ഗായത്രി, ക്ഷമ റഫീഖ്,ഷീന എം പി, ജനത മനോഹരൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.