സൗദിയിൽ വാഹനാപകടം ; കോട്ടയം സ്വദേശികളായ രണ്ട് മലയാളി നഴ്സുമാർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം
സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്കാണ് ഇവർ വെള്ളിയാഴ്ച പോയത്. അവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്. കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു.സൗദി സർക്കാർ ഡിസ്പൻസറികളിൽ ജോലി ചെയ്യുന്ന നഴ്സുമാരാണ് നാല് പേരും. മക്കയിലെ അൽഗഫ എന്ന സ്ഥലത്തായിരുന്നു ഇവരുടെ ജോലി. അവധി ദിവസങ്ങളിലാണ് സൗദിയിൽ ജോലിചെയ്യുന്ന നഴ്സുമാർ അവശ്യസാധനങ്ങൾ വാങ്ങാനായി പോകാറുള്ളത്. മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്കാണ് ഇവർ വെള്ളിയാഴ്ച പോയത്. അവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.മരിച്ചവരുടെ സൗദിയിലുള്ള ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.